നിങ്ങൾ ജീവിതത്തിൽ എന്നെങ്കിലും ചതിക്കപ്പെട്ടിട്ടുണ്ടോ?



ഈ ചോദ്യം നേരിടുമ്പോൾ ഏകദേശം ഒട്ടുമിക്ക ആൾക്കാരും പറയും ഉണ്ടെന്ന്!....ചിലർ പറയും ഒന്നല്ല....പലവട്ടം. പക്ഷേ, നേരെ മറിച്ച് നിങ്ങൾ ആരെയെങ്കിലും ചതിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാലോ ആദ്യം ഉത്തരം പറഞ്ഞതിൻ്റെ അത്രയും ആവേശം ഒട്ടില്ലതാനും!.....


ജീവിതം എന്ന യാത്ര



നാം ഓരോരുത്തരും എത്ര ആഗ്രഹങ്ങളോടും, പ്രതീക്ഷകളോടും കൂടിയാണ് നമ്മുടെ ജീവിതം ആരംഭിക്കുന്നത്!.... ജീവിതമാകുന്ന യാത്രയിൽ എത്രയോ യാത്രക്കാരെയാണ് നാം കണ്ടുമുട്ടുന്നത്!.... ചിലപ്പോൾ അവരുടെ യാത്രയിൽ നമ്മൾ കൂടി പങ്കാളികളാകും അല്ലെങ്കിൽ നാം ആരെയെങ്കിലും നമ്മുടെ യാത്രയിൽ പങ്കെടുക്കാൻ ക്ഷണിക്കും. ഒരുപക്ഷേ താത്പര്യമില്ലാതെയാവാം പലരുടെയും പെരുമാറ്റം. മുന്നോട്ട് പോകണമല്ലോ എന്ന ഒറ്റ കാരണത്താൽ യാത്ര അറിഞ്ഞോ, അറിയാതെയോ തുടരും.

യാത്രക്കാരായ നാം എല്ലാവരും തന്നെ വിഭിന്നമാണ്.... വിവിധ വീക്ഷണകോണുകളിൽ നിരീക്ഷിക്കുകയും, അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്നവർ.ചിലർ ഒഴുക്കിനൊത്ത് നീന്തുമ്പോൾ മറ്റു ചിലർ ഒഴുക്കിനെതിരെ നീന്തുന്നു. 


യാത്രക്കിടയിലെ അശ്രദ്ധ 



ഈ യാത്രയ്ക്കിടയിലാണ് നാം നമ്മുടെ സാമൂഹ്യ, കുടുംബ ബന്ധങ്ങൾ പണിയുന്നത്. ഒന്ന് ചീഞ്ഞാലേ മറ്റൊന്നിന് വളമാകൂ എന്ന പ്രകൃതിതത്വം ഇവിടേയും നടപ്പാകുന്നു. പണ്ട് കവി പാടിയില്ലേ- "കനകം മൂലം, കാമിനി മൂലം കലഹം പലവിധം ഉലകിൽ സുലഭം" എന്ന്? അതുതന്നെയാണ് ഈ ഭൂമിയിൽ നടക്കുന്നത്. പണത്തോടും,പ്രതാപത്തോടുമുള്ള ആർത്തി എത്രയോ കുടുംബങ്ങളെയാണ് തകർത്തു കളഞ്ഞിരിക്കുന്നത്!... ജീവിതയാത്രയ്ക്കിടയിൽ ചെയ്തുകൂട്ടുന്ന ഈ വിക്രിയകൾ മൂലം സഹയാത്രികരെ ഏതോ ഒരു തിരിവിൽ നഷ്ടപ്പെട്ടു.... അന്നേരം അവരാലോചിക്കാറുണ്ടോ ചെയ്തത് തെറ്റായിപ്പോയി എന്ന്?

ജീവിതത്തിൽ ഏറെ വേദന ഉണ്ടാകുന്നത് വിശ്വസിച്ചവരാൽ ചതിക്കപ്പെട്ടവർക്കാണ്... ഏതെങ്കിലും ഒരു കാര്യത്തിൽ നമുക്ക് പിഴവ് പറ്റുകയോ, അബദ്ധം പറ്റുകയോ ചെയ്താൽ അത് നമ്മുടെ പ്രായോഗിക പരിജ്ഞാനവും, പരിശീലനവും  കൊണ്ട് പതിയെ തിരുത്താം. എന്നാൽ സ്വന്തം ആൾക്കാരാൽ ചതിക്കപ്പെടുമ്പോൾ അത് എങ്ങനെ തിരുത്താൻ പറ്റും?.....അത് സമൂഹത്തിൽനിന്നാകുമ്പോൾ അതിൻ്റെ മുറിവുണക്കാൻ സഹയാത്രികർ ഉപകാരപ്പെടും. പക്ഷേ.... തന്നെ വിശ്വസിച്ച് കൂടെക്കൂട്ടിയവരോട് അങ്ങനെ ചെയ്താൽ ആരുണ്ട് ആ മുറിവുണക്കാൻ?....അവർ ഒരു കണ്ണാടിപ്പാത്രം വീണുടയുന്നതു പോലെ പൊട്ടിത്തകർന്നു പോവില്ലേ?....അവർ ഈ നശിച്ച ലോകത്ത് ജീവിക്കേണ്ട എന്ന് ഒരു നിമിഷം ചിന്തിച്ചു പോയാൽ?.....അതിനു കാരണക്കാരായ മനുഷ്യർക്ക് പിന്നീട് സമാധാനം എന്നൊന്ന് ഉണ്ടാവുമോ?


തിരിച്ചുവരവിൻ്റെ യാത്ര 



പ്രീയപ്പെട്ടവരേ, നിങ്ങളുടെ ഹൃദയത്തിൽ മുറിവേറ്റിട്ടുണ്ടെങ്കിൽ നിങ്ങൾ തകർന്ന് പോകരുത്.... നിങ്ങൾ ഏറെ സമയം എടുത്ത് നിങ്ങളുടെ മുറിവിനെ തണുപ്പിക്കൂ. പക്ഷേ... ഒരിക്കലും നിങ്ങളുടെ ജീവിതം അവസാനിപ്പിക്കാൻ ശ്രമിക്കരുത്.....നിങ്ങൾ ഒരിക്കലും ഈ ജീവിതത്തോട് തോൽക്കരുത്. നിങ്ങളെ ഈ ഭൂമിയിലേക്ക് അയച്ചത് നിങ്ങളുടെ സൃഷ്ടാവാണ്..... നിങ്ങൾ എപ്പോഴെങ്കിലും ആ പരമശക്തിയുടെ സ്വരത്തിന് ചെവി കൊടുത്തിട്ടുണ്ടോ?....ഇല്ലാ എങ്കിൽ അങ്ങനെ ഒന്ന് ചെയ്തു നോക്കൂ! പിന്നെ നിങ്ങൾ ഒരിക്കലും നിങ്ങളുടെ ജീവിതത്തെയോർത്ത് ദുഖിക്കില്ലാ. 

എൻ്റെ അഭിപ്രായത്തിൽ പരസ്പരബഹുമാനവും,സ്നേഹവും ഇല്ലാത്ത ജീവിതയാത്രകൾ നിരർത്ഥകമാണ്. വിശുദ്ധ വേദപുസ്തകത്തിൽ പറയുന്നില്ലേ.... മറ്റുള്ളവര്‍ നിങ്ങളോട്‌ എങ്ങനെ പെരുമാറണമെന്ന്‌ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ, അങ്ങനെതന്നെ നിങ്ങള്‍ അവരോടും പെരുമാറുവിൻ (ലൂക്കാ:6-31) എന്ന്!.... എല്ലാവരും നമ്മോട് നന്നായി പെരുമാറണമെന്ന് അല്ലേ നമ്മുടെ ആഗ്രഹം? അതുപോലെ നമുക്കും ചെയ്തു കൂടേ?....നമ്മെ ആശ്രയിക്കുന്നവർ,നമ്മെ ജീവനായി കരുതുന്നവർ.......അവരെ സ്നേഹിക്കാം....അവസാനം വരെ! അതേപോലെ നമ്മുടെ സഹജീവികൾ, സഹയാത്രികർ.... എല്ലാവർക്കും നന്മ ചെയ്ത് നമ്മുടെ യാത്ര പൂർത്തിയാക്കാം.




ഫോളോ ചെയ്യുക 






അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ മറക്കല്ലേ....... 


Comments

Popular posts from this blog

LIFE; A THEORY OR PRACTICAL?

LIFE'S ONE OF THE BEST BOOKS TO READ

LIFE;LIVING IT HEALTHY