ജീവിതം: തത്ത്വമോ പ്രായോഗികതയോ?






മനുഷ്യജീവിതം ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞന്മാർക്ക് എപ്പോഴും ഒരു പഠനവിഷയമാണ്. മനുഷ്യന്റെ ബുദ്ധിശേഷിയും, മസ്തിഷ്‌കത്തിന്റെ ഗുണനിലവാരവും, അതിന്റെ അതുല്യമായ കഴിവുകളും അവർ ഗവേഷണം നടത്തിക്കൊണ്ടിരിക്കുന്നു. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മസ്തിഷ്‌കം കാഴ്ചവയ്ക്കുന്ന പ്രകടനം അവരെ അത്ഭുതപ്പെടുത്തുന്നു. ഏറ്റവും കഠിനമായ സാഹചര്യങ്ങളിൽ പോലും മനുഷ്യന് നിലനിൽക്കാനുള്ള കഴിവ് പ്രശംസനീയമാണ്. അതേസമയം, ഈ അസാധാരണമായ ബുദ്ധിശേഷിയുള്ള നമ്മൾ പലപ്പോഴും മാനസികമായും ശാരീരികമായും ദുർബലമായ അവസ്ഥകളിലാണ് ജീവിക്കുന്നത് എന്നത് ഒരു വിചിത്രമായ വൈരുധ്യമാണ്.

ജീവിതം ഒരു അധ്യാപകൻ




ജീവിതത്തിന്റെ അനിശ്ചിതമായ യാത്രയെക്കുറിച്ച് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ചിലപ്പോൾ അത് നമ്മെ ഒരിക്കലും വിചാരിക്കാത്ത സ്ഥലങ്ങളിലേക്കും, ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത സാഹചര്യങ്ങളിലേക്കും കൊണ്ടുപോകാം. അത്തരത്തിലുള്ള ഒരു അവസ്ഥയിൽ നമ്മുടെ പ്രതികരണം എന്തായിരിക്കും? നാം ആശയക്കുഴപ്പത്തിലും അസ്വസ്ഥതയിലും ആകില്ലേ? കുറച്ച് സമയം കഴിഞ്ഞാൽ നാം പതിയെ ആ സാഹചര്യവുമായി ഇഴുകിച്ചേരും. ഈ ഇഴുകിച്ചേരുന്ന ആദ്യ ഘട്ടം വളരെ പ്രധാനമാണ്. അത് ഓരോരുത്തരുടെയും മാനസിക ശേഷിയെ ആശ്രയിച്ചിരിക്കുന്നു. ഇത്തരം പൊരുത്തപ്പെടലുകൾ പ്രശ്നങ്ങൾ ശരിയായി കൈകാര്യം ചെയ്യാത്തപക്ഷം നമ്മുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തെ ബാധിക്കാം.

ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ വിവേകത്തോടെ പ്രവർത്തിക്കുക എന്നതാണ് ആവശ്യം. ആദ്യം, ജീവിതത്തിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് നമുക്ക് ബോധമുണ്ടാകണം. ജീവിതം നമ്മെ പഠിപ്പിക്കുന്ന എല്ലാ മാറ്റങ്ങളെയും തുറന്ന മനസ്സോടെ സ്വീകരിക്കണം. ജീവിതത്തെ നാം പോസിറ്റീവ് ആയി സമീപിക്കുമ്പോൾ അപ്രതീക്ഷിതമായി നാം ആശയക്കുഴപ്പത്തിലാകുകയില്ല.

ജീവിതം ഒരു തത്ത്വം 



തത്ത്വം എന്നത് എന്തെങ്കിലും സംഭവിക്കുന്നതിന്റെയും നിലനിൽപ്പിന്റെയും കാരണം വിശദീകരിക്കാൻ രൂപപ്പെടുത്തിയ ആശയങ്ങളുടെ സമാഹാരമാണ്. ജീവിതത്തെക്കുറിച്ചും അതിന്റെ സംഭവവികാസങ്ങളെക്കുറിച്ചും അതിന്റെ യാത്രയുടെ സ്വഭാവങ്ങളെക്കുറിച്ചും നാം പല പ്രസ്താവനകളും ഉന്നയിക്കാം. മറ്റുള്ളവരുടെ ജീവിതത്തിൽ നിന്നു നമുക്ക് പല നിഗമനങ്ങളും കണ്ടെത്താനാകും. എന്നാൽ, അത് നമ്മുടെ സ്വന്തം ജീവിതത്തിൽ വരുമ്പോൾ കാര്യങ്ങൾ വ്യത്യസ്തമാകും. തത്ത്വവും നമ്മുടെ അനുഭവവും തമ്മിൽ പൊരുത്തക്കേട് ഉണ്ടാകുന്നതായി നാം തിരിച്ചറിയുന്നു. കാരണം അത് നമ്മുടെ സ്വന്തം ജീവിതമാണ്, മറ്റുള്ളവരുടെതല്ല. ഒരേ അനുഭവം പോലും വ്യത്യസ്ത ആളുകൾക്ക് വ്യത്യസ്തമായി തോന്നും. ജീവിതം ഒരു സ്ഥാപനത്തിൽ പഠിക്കാൻ കഴിയുന്ന ഒന്നല്ല; അത് ഓരോരുത്തരും സ്വയം അനുഭവിച്ച് പഠിക്കേണ്ടതാണ്.

നമ്മുടെ ചുറ്റുപാടുകളിൽ ജീവിത മൂല്യങ്ങളെക്കുറിച്ച് വലിയ പ്രസംഗങ്ങൾ നടത്തുന്ന ആളുകളെ നാം കാണാം. പക്ഷേ, അവരുടെ സ്വന്തം ജീവിതത്തിൽ അതിനെ അവർ പാലിക്കാറില്ല. കുടുംബത്തിൽ അവർ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നവരായിരിക്കും. അത് അവർ ധരിക്കുന്ന യഥാർത്ഥ മുഖാവരണമാണ്. . അത് ഒരു പുറംമൂടിയാണ്. അതുപോലെ തന്നെ,നന്നായി തിളങ്ങുന്ന പുഞ്ചിരിയും, പെരുമാറ്റവും കൊണ്ട് നാം മറ്റുള്ളവരെ വിഡ്ഡികളാക്കുന്നു. എന്നാൽ, നമ്മുടെ യഥാർത്ഥ സ്വഭാവം വീട്ടിലെ നാല് ചുവരുകൾക്കുള്ളിൽ പുറത്തുവരുന്നു. അതിശയം തന്നെ,അല്ലേ?


ജീവിതം പ്രായോഗികതയാണ്



ജീവിതം പ്രായോഗികതയാണെന്ന് ഞാൻ പറയുമ്പോൾ നിങ്ങളിൽ പലരും സമ്മതിക്കുമെന്നാണ് ഞാൻ കരുതുന്നത്. ജീവിതത്തെ നന്നായി മുന്നോട്ട് കൊണ്ടുപോകാൻ ചില അടിസ്ഥാന അറിവുകളും,നിയമങ്ങളും ആവശ്യമാണ്. പക്ഷേ അത് പ്രയോഗത്തിൽ വരുത്തിയില്ലെങ്കിൽ അതിന്റെ പ്രയോജനം എന്താണ്? ഒരു ചെറിയ ഉദാഹരണം പറയാം. തത്ത്വം പറയുന്നത് തീ അപകടകരമാണെന്നും അതിനെ സ്പർശിച്ചാൽ പൊള്ളലേൽക്കുമെന്നും ആണ്. ഒരു ചെറിയ കുഞ്ഞിന് ഇത് അറിയില്ല. മാതാപിതാക്കൾ പറഞ്ഞാലും കുഞ്ഞിന് അത് പൂർണ്ണമായി മനസ്സിലാകില്ല. പക്ഷേ, അവൻ തന്റെ പിഞ്ചുകൈകൾ തീയുടെ ചൂടിലേക്ക് നീട്ടുമ്പോൾ മാത്രമാണ് അവൻ അത് ശരിയായി പഠിക്കുന്നത്. ഇതാണ് തത്ത്വവും, പ്രായോഗികതയും തമ്മിലുള്ള ലളിതമായ വ്യത്യാസം.

നമ്മളുടെ ബന്ധങ്ങളുടെ ശക്തിയും,ആഴവും കുറയുന്നതായി എനിക്ക് തോന്നാറുണ്ട്. സമൂഹത്തിൽ മാതൃകാപരമായ ആളുകൾ കുറവാകുന്നതെന്തുകൊണ്ടാണെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ? ശക്തമായ കുടുംബങ്ങളുടെ അഭാവമാണ് അതിന് കാരണം. നല്ല സംസ്കാരമുള്ള ഒരാൾ നല്ല കുടുംബത്തിൽ നിന്നുമാണ് വളരുന്നത്. ആത്മവിശ്വാസമുള്ള ഒരാൾക്ക് ജീവിതത്തിലെ പ്രശ്നങ്ങളെ നല്ല രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയും. നമ്മുടെ ജീവിതം നമ്മുടെ ഉത്തരവാദിത്വമാണ്. അതിനെ നാം നല്ല രീതിയിൽ നിർവഹിക്കണം.

തത്ത്വവും, പ്രായോഗികതയും ജീവിതത്തിൽ വേർതിരിക്കാൻ കഴിയില്ല. അവ ഒരേ നാണയത്തിന്റെ രണ്ട് വശങ്ങളാണ്. നാം അതിനെ പഠിക്കണം. ഈ ലോകത്തിൽ നമ്മുടെ ജീവിതം മെച്ചപ്പെടുത്തേണ്ടത് നാം തന്നെയാണ്.

ജീവിതം അമൂല്യം



നമ്മുടെ ജീവിതം അമൂല്യമാണ്, അതിനാൽ അത് നന്നായി ജീവിക്കുക. ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുക. കച്ചവടലോകത്തിൻ്റെ വലയിൽ കുടുങ്ങരുത്. ജാഗ്രതയോടെ ഇരിക്കുക, നിങ്ങളുടെ ജീവിതയാത്രയുടെ താളം അനുഭവിക്കുക,അതാസ്വദിക്കുക.... സന്തോഷകരമായ നിമിഷങ്ങൾ നിങ്ങളുടെ പ്രീയപ്പെട്ടവരുമായി പങ്കിടുക.

 ഫോളോ ചെയ്യുക 



Comments

Popular posts from this blog

LIFE; A THEORY OR PRACTICAL?

LIFE'S ONE OF THE BEST BOOKS TO READ

LIFE;LIVING IT HEALTHY